ജോര്‍ജിയ: ലോക ചെസ് ചാമ്പ്യനായി പത്തൊന്‍പതുകാരി ദിവ്യ ദേശ്മുഖ്. മറ്റൊരു ഇന്ത്യന്‍ താരമായ കൊനേരു ഹംപിയെ കീഴടക്കിയാണ് ദിവ്യ ദേശ്മുഖിന് വനിതാ ചെസ് ലോക കിരീടം സ്വന്തമാക്കിയത്.
ആവേശകരമായ കലാശപ്പോരാട്ടത്തില്‍ ടൈബ്രേക്കറിലാണ് ദിവ്യയുടെ വിജയം. ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചതോടെയാണ് ടൈബ്രേക്കര്‍ വേണ്ടിവന്നത്. വിജയത്തോടെ ദിവ്യ ദേശ്മുഖിന് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമായി.
ഇന്ത്യയുടെ 88ാം ഗ്രാന്‍ഡ്മാസ്റ്ററാണ് ദിവ്യ. വനിതകളില്‍ നാലാം ഗ്രാന്‍ഡ് മാസ്റ്ററും. കൊനേരു ഹംപി, ഡി.ഹരിക, വൈശാലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മുന്‍ഗാമികള്‍.
റാപ്പിഡ്, ബ്ലിറ്റ്സ് ഫോര്‍മാറ്റുകളിലാണ് ടൈ ബ്രേക്കര്‍ ഗെയിമുകള്‍. ഓരോ നീക്കത്തിനും 10 സെക്കന്‍ഡ് ഇന്‍ക്രിമെന്റുള്ള 10 മിനിറ്റുളള രണ്ട് റാപ്പിഡ് ഗെയിമായിരുന്നു ആദ്യം. ജേതാവിന് 41ലക്ഷം രൂപയും രണ്ടാംസ്ഥാനക്കാരിക്ക് 29 ലക്ഷം രൂപയുമാണ് സമ്മാനത്തുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
