ഷാര്‍ജ: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മരണം ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരിച്ചു. ഫോറെന്‍സിക് ഫലം ഷാര്‍ജയിലുള്ള സഹോദരിക്ക് ലഭിച്ചു. മരണത്തില്‍ മറ്റു അസ്വാഭാവികതകള്‍ ഇല്ലെന്നാണ് സൂചന.
അതേസമയം, മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാക്കും. നിലവില്‍ ഷാര്‍ജയിലെ ഫോറന്‍സിക് മോര്‍ച്ചറിയിലാണ് മൃതദേഹമുള്ളത്. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
അതിനിടെ അതുല്യയുടെ രേഖകള്‍ ഭര്‍ത്താവ് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ഏല്‍പിച്ചു. ഇക്കഴിഞ്ഞ 19-ാം തിയ്യതി പുലര്‍ച്ചെയാണ് കൊല്ലം തേവലക്കര സ്വദേശിനിയായ അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് പിന്നാലെ ഭര്‍ത്താവ് സതീഷിനെതിരെ ആരോപണവുമായി അതുല്യയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. അതുല്യയെ ഭര്‍ത്താവ് ഉപദ്രവിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
