റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ കൂടുതല്‍ സമയപരിധി അനുവദിച്ചു. വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ 30 ദിവസം കൂടി സമയപരിധി അനുവദിച്ചതായി പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
എല്ലാ വിഭാഗം വിസിറ്റ് വിസകള്‍ക്കും സമയപരിധി ബാധകമാണ്. ജൂലൈ 27, ഞായറാഴ്ച മുതല്‍ ഈ സമയപരിധി പ്രാബല്യത്തില്‍ വന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ‘അബ്ഷര്‍’ പ്ലാറ്റ്ഫോമിലെ ‘തവാസുല്‍’ സേവനത്തിലൂടെ യാത്രയ്ക്കായി അപേക്ഷിക്കാം. ഇക്കഴിഞ്ഞ ജൂണ്‍ 26 മുതല്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവര്‍ക്ക്, രാജ്യം വിടുന്നതിന് മുമ്പ് പിഴയും അഡ്മിനിസ്‌ട്രേറ്റീവ് ഫീസും അടയ്ക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
