തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ കടുവ ജീവനക്കാരനെ ആക്രമിച്ചു. ഇന്ന്, രാവിലെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സൂപ്പര്‍വൈസര്‍ രാമചന്ദ്രനാണ് പരിക്കേറ്റത്.
തലയ്ക്കാണ് പരിക്ക്. നാല് തുന്നലുണ്ട്. വയനാട്ടില്‍ നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച കടുവയാണ് ആക്രമിച്ചത്. കമ്പിക്കിടയിലൂടെ കൈ കടത്തി നഖം കൊണ്ട് മാന്തുകയായിരുന്നു എന്നാണ് വിവരം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
