ബ്യൂട്ടി പാര്‍ലറിലെ ജോലിക്കായി ദുബായില്‍ എത്തി, മകളെ ചതിയില്‍പ്പെടുത്തിയതായി അമ്മയുടെ പരാതി

1q 194

ഹൈദരാബാദ്: ദുബായില്‍ ജോലിക്കായി പോയ മകളെ ചതിയില്‍പ്പെടുത്തിയതായി അമ്മയുടെ പരാതി. ഹൈദരാബാദ് കിഷന്‍ ബാഗിലെ കൊണ്ട റെഡ്ഡി ഗുഡ സ്വദേശിനിയായ 24 വയസുകാരി അമീന ബീഗം ദുബായ് വിമാനത്താവളത്തില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായിരുന്നു. ഒരു പ്രാദേശിക ട്രാവല്‍ ഏജന്റ് ബ്യൂട്ടി പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ മെയ് 18നാണ് അമീന ദുബായിലേക്ക് പോയത്.

മകളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര സഹായം തേടി അമ്മ അപേക്ഷ നല്‍കി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അമീനയുടെ അമ്മ സുല്‍ത്താന ബീഗം ഇത് സംബന്ധിച്ച് കത്ത് അയച്ചു. അമീന കൊണ്ടുപോയ ബാഗില്‍ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ അറസ്റ്റിലായി എന്നാണ് പരാതി.

ബാഗിനുള്ളിലെ മയക്കുമരുന്നിനെക്കുറിച്ച് അമീനയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നും ദുബായില്‍ ഒരാള്‍ക്ക് കൈമാറാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും അമ്മ പറയുന്നു. ജയിലില്‍ നിന്ന് വിളിച്ച അമീന താന്‍ നിരപരാധിയാണെന്ന് പറഞ്ഞതായും അമ്മ കത്തില്‍ കൂട്ടിച്ചേര്‍ത്തു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയേയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും സമീപിച്ചിട്ടുണ്ട്. നിയമസഹായവും വേഗത്തിലുള്ള നടപടികളും വഴിയുള്ള അമീനയുടെ മോചനമാണ് കുടുംബം ആവശ്യപ്പെടുന്നത്. ജോലി വാഗ്ദാനം ചെയ്ത പ്രാദേശിക ഏജന്റിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading