ദുബായ്: ദുബായിലെ താമസക്കാര്‍ക്ക് തിരിച്ചടി. പുതിയ വിസ എടുക്കുന്നതിനും വിസ പുതുക്കുന്നതിനും പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നു. ട്രാഫിക് പിഴകള്‍ റസിഡന്‍സി വീസയുമായി ബന്ധിപ്പിക്കുന്ന പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നു. ഇനി മുതല്‍, താമസക്കാര്‍ക്ക് അവരുടെ വീസ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് കുടിശ്ശികയുള്ള എല്ലാ ട്രാഫിക് പിഴകളും അടയ്ക്കേണ്ടി വരും.
ട്രാഫിക് നിയമങ്ങള്‍ പാലിക്കാനും കുടിശ്ശികയുള്ള പിഴകള്‍ അടയ്ക്കാനും താമസക്കാരെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. അതേസമയം പുതിയ സംവിധാനം വീസ പുതുക്കല്‍ പ്രക്രിയയെ പൂര്‍ണമായും തടയുന്നില്ലെന്നും താമസക്കാരെ അവരുടെ കുടിശ്ശിക പൂര്‍ണമായോ തവണകളായോ അടയ്ക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്. എല്ലാ തലങ്ങളിലും നടപ്പാക്കിയിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
