കേരളത്തിലേക്ക് രാസലഹരി; ഒമാന്‍ കേന്ദ്രീകരിച്ച് വന്‍ റാക്കറ്റെന്ന് പൊലീസ്; മലയാളികളും റാക്കറ്റിന്റെ ഭാഗമാണെന്ന് സൂചന

1q 153

മലപ്പുറം: കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്നതില്‍ ഒമാന്‍ കേന്ദ്രീകരിച്ച് വന്‍ റാക്കറ്റുണ്ടെന്ന് പോലീസ് കണ്ടെത്തല്‍. അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രാസലഹരിയാണ് കേരളത്തിലേക്ക് എത്തുന്നത്. ഒമാനില്‍ നിന്ന് കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന റാക്കറ്റില്‍ മലയാളികള്‍ ഉള്‍പ്പെടെ ഭാഗമാണെന്ന വ്യക്തമായ സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിപ്പേരെ ഒമാനില്‍ നിന്നുള്ള എംഡിഎംഎയുമായി പിടികൂടിയിരുന്നു. രണ്ട് ദിവസം മുമ്പ് കോഴിക്കോട് വിമാനത്താവളത്തില്‍ 950 ഗ്രാം എംഡിഎംഎയുമായി പത്തനംതിട്ട സ്വദേശിയായ യുവതിയെ പിടികൂടിയിരുന്നു. അഞ്ചുമാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ഒമാന്‍ ബന്ധമുള്ള രണ്ടാമത്തെ വന്‍ ലഹരിവേട്ടയാണിത്. ഇതോടെ കേരളത്തിലേക്കുള്ള രാസലഹരി വരവില്‍ ഒമാന്‍ ബന്ധം കൂടുതല്‍ വ്യക്തമാകുകയാണ്.

സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു. ഒമാനില്‍ നിന്ന് എംഡിഎംഎ കാരിയര്‍ക്ക് നല്‍കിയതാര്? ആര്‍ക്കു വേണ്ടിയാണ് ഇതെത്തിച്ചത്? എന്നിങ്ങനെയുള്ള വിവരങ്ങളില്‍ അന്വേഷണ സംഘത്തിന് വ്യക്തമായ സൂചനയും ലഭിച്ചിട്ടുണ്ട്. സ്ത്രീകളെ കാരിയര്‍ ആക്കുന്നതും അന്വേഷിക്കുന്നുണ്ട്. അടുത്തിടെ കോഴിക്കോട് വിമാനത്താവളം വഴി 40 കോടിയുടെ ലഹരി കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകളും പിടിയിലായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading