ദോഹ: ഖത്തറില്‍ നടക്കുന്ന ഏറ്റവും കടുപ്പമേറിയ ഇന്റര്‍നാഷണല്‍ ഓട്ടമത്സരമായ ‘സാംല’യിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2026 ജനുവരി 24 നാണ് മത്സരം നടക്കുന്നത്. സാംല റേസിന്റെ ആദ്യ അന്താരാഷ്ട്ര പതിപ്പിലേക്കുള്ള രജിസ്‌ട്രേഷനാണ് ഇപ്പോള്‍ ആരംഭിച്ചത്.
വിസിറ്റ് ഖത്തറുമായി സഹകരിച്ച് നടത്തുന്ന മത്സരത്തില്‍ ലോകമെമ്പാടുമുള്ള പുരുഷ-വനിതാ അത്ലറ്റുകള്‍ക്ക് പങ്കെടുക്കാം. 3 കിലോമീറ്റര്‍ ഓപ്പണ്‍ വാട്ടര്‍ സ്വം, 49 കിലോമീറ്റര്‍ ഓട്ടം, 44 കിലോമീറ്റര്‍ മൗണ്ടന്‍ ബൈക്കിംഗ് ട്രയില്‍, 4 കിലോമീറ്റര്‍ കയാക്കിംഗ് കോഴ്സ് എന്നിങ്ങനെ നാല് മത്സരയിനങ്ങള്‍ ഉണ്ടാകും.
കായികതാരങ്ങള്‍ക്ക് ഔദ്യോഗിക റേസ് വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. പുരുഷ, വനിതാ വിഭാഗങ്ങളിലെ മികച്ച ഫിനിഷര്‍മാര്‍ക്ക് ഏകദേശം 300,000 ഡോളര്‍, ഏകദേശം 1.1 ദശലക്ഷം റിയാലണ് സമ്മാനത്തുക.
ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 9 വരെ രജിസ്‌ട്രേഷന് അവസരമുണ്ട്. രജിസ്‌ട്രേഷന്‍ കാലയളവ് അവസാനിച്ചതിന് ശേഷം സ്ഥിരീകരിക്കുന്നതിന് ഇമെയില്‍ ലഭിക്കും. അതിലും കണ്‍ഫിര്‍മേഷന്‍ നല്‍കുന്നവര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയൂ.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
