കോഴിക്കോട്: കോപ്പിറൈറ്റ് നിയമത്തിന് എതിരായി സിനിമാ ഗാനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടി. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി രാഹുല്‍(37) ആണ് അറസ്റ്റിലായത്. കേസില്‍ ജാമ്യമെടുത്ത് വിദേശത്തേക്ക് കടന്ന രാഹുലിനെ തിരികെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് നടക്കാവ് പൊലീസ് പിടികൂടിയത്.
നിര്‍മാതാവിന്റെ അറിവോ സമ്മതമോ ഇല്ലാതെ സിനിമാഗാനങ്ങള്‍ കോപ്പിറൈറ്റ് നിയമത്തിന് വിരുദ്ധമായി ഇയാള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് നല്‍കിയെന്നതായിരുന്നു കേസ്. 2012 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് മാവൂര്‍ റോഡിലെ മര്‍ക്കസ് കോംപ്ലക്‌സില്‍ സെല്‍സിറ്റി എന്ന കടയില്‍ നിന്നായിരുന്നു സിനിമാപ്പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തത്.
കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ വിദേശത്തേക്ക് കടന്നു. തുടര്‍ന്ന് രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. അതിനിടെ ഇന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഇയാളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
