പാലക്കാട്: പാലക്കാട് വീണ്ടും നിപ. പാലക്കാട് നിപ ബാധിച്ച മരിച്ച വ്യക്തിയുടെ മകനും രോഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധയിലാണ് രോഗം കണ്ടെത്തിയത്.
32കാരനായ ഇദ്ദേഹം ഹൈ റിസ്‌ക് കാറ്റഗറിയില്‍ നിരീക്ഷണത്തിലായിരുന്നു. നിലിവല്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യനില സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.
ഇതോടെ മൂന്നുപേര്‍ക്കാണ് പാലക്കാട് നിപ രോഗം ബാധിച്ചത്. ഇപ്പോള്‍ ജില്ലയില്‍ 347 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. നേരത്തെ നിപ സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
