മസ്‌കത്ത്: ഒമാനില്‍ ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ആശുപത്രികളിലേയും വാണിജ്യ കേന്ദ്രങ്ങളിലേയും ഫാര്‍മസികളിലെ ഫാര്‍മസിസ്റ്റുകളും അവരുടെ സഹായികളും സ്വദേശികളായിരിക്കണമെന്നാണ് നിര്‍ദേശം. ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി.
നിര്‍ദ്ദേശം സമയബന്ധിതമായി പാലിക്കണം. ഇതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സ്ഥാപനങ്ങളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. നിലവില്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന പ്രവാസികളുടെ ലൈസന്‍സുകള്‍ ഇനി പുതുക്കില്ല എന്നതാണ് റിപ്പോര്‍ട്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവാസികളുടെ തൊഴിലിനെ ഉത്തരവ് നേരിട്ട് ബാധിക്കും.
അതേസമയം, രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം 72 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ പത്ത് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആരോഗ്യ മന്ത്രാലയം, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട്, റോയല്‍ ഒമാന്‍ പോലീസ്, സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി, പെട്രോളിയം ഡവലപ്മെന്റ് ഒമാന്‍ എന്നിവയിലെ ആരോഗ്യ വിഭാഗം ജീവനക്കാരെ പൊതുമേഖലാ ജീവനക്കാരായാണ് പരിഗണിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
