ഖത്തറില്‍ ഹാര്‍ലി-ഡേവിഡ്സണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് വാഹനങ്ങളുടെ മോഡലുകള്‍ തിരിച്ചുവിളിച്ചു

commerce ministry al

ദോഹ: ഖത്തറില്‍ ഹാര്‍ലി-ഡേവിഡ്സണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് വാഹനങ്ങളുടെ ചില മോഡലുകള്‍ തിരിച്ചുവിളിക്കുന്നതായി വാണിജ്യ, വ്യവസായ മന്ത്രാലയം. അംഗീകൃത ഡീലറായ എന്‍ബികെ പവര്‍ഡ് സ്പോര്‍ട്സുമായി സഹകരിച്ച് ഹാര്‍ലി-ഡേവിഡ്സണ്‍ സോഫ്ടെയില്‍, 2018- 2024 മോഡലുകളാണ് തിരികെ വിളിക്കുന്നത്. പ്രീ-ലോഡ് അഡ്ജസ്റ്റര്‍ മൗണ്ടിംഗ് ബ്രാക്കറ്റില്‍ വിള്ളലുകള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്.

2021- 2022 ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് മോഡലുകളും തിരിച്ചുവിളിച്ചു. ഫോര്‍ഡ് വാഹനങ്ങളുടെ അംഗീകൃത ഡീലറായ അല്‍മാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ചാണ് നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading