കുവൈത്തില്‍ പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ ഇനി ‘ക്വാഡ്രാബേ’ വഴി

1q 109

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത് കര്‍ശനമാക്കുന്നു. ഇനിമുതല്‍ ക്വാഡ്രാബേ വഴി സര്‍ട്ടിഫിക്കറ്റുകള്‍ വിശദമായി പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വിദേശത്ത് നിന്ന് ലഭിച്ച വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ തുല്യതാ നിര്‍ണ്ണയ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും അവയുടെ ആധികാരികത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ വേരിഫിക്കേഷന്‍ രീതി ആരംഭിച്ചത്. അംഗീകൃത കമ്പനിയുടെ മുന്‍കൂര്‍ പരിശോധനയില്ലാതെ ഒരു തുല്യതാ സര്‍ട്ടിഫിക്കറ്റ് അപേക്ഷയും ഇനി സ്വീകരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പരിശോധിച്ച രേഖകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതാ നിയമങ്ങള്‍ പാലിക്കുന്നതുമായിരിക്കണം എന്നാണ് വ്യവസ്ഥ.

വിദേശ അക്കാദമിക് ബിരുദങ്ങള്‍ക്ക് അംഗീകാരം തേടുന്ന എല്ലാ പ്രവാസികളും മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading