ദോഹ: ഖത്തര്‍ എയര്‍വേസിന്റെ എല്ലാ ബോയിംഗ് വിമാനങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കി. ബോയിഗ് 777 വിമാനങ്ങളിലെ സ്റ്റാര്‍ലിങ്ക് ഇന്‍സ്റ്റാലേഷന്‍ പൂര്‍ത്തിയാക്കിയതായി ഖത്തര്‍ എയര്ഡവേസ് അറിയിച്ചു.
54 വിമാനങ്ങളിലും ഇന്റര്‍നെറ്റ് ലഭിക്കും. രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതി ഒന്‍പത് മാസത്തില്‍ പൂര്‍ത്തിയാക്കി. പ്രീമിയം, ഇക്കണോമിക് യാത്രക്കാര്‍ക്ക് വിമാനത്തില്‍ 500Mbsp വരെ സൗജന്യമായി ഗേറ്റ് ടു ഗേറ്റ് വൈഫൈ ലഭിക്കും. സ്ട്രീമിംഗ്, ഗെയിമിംഗ്, മറ്റ് ജോലികള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കാം.
മിഡില്‍ ഈസ്റ്റ് – വടക്കന്‍ ആഫ്രിക്ക (മെന) മേഖലയിലാണ് നിലവില്‍ സ്റ്റാര്‍ലിങ്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭിക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
