ദോഹ: ഒഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ ഒഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ്, എക്‌സിക്യുട്ടീവ് അംഗം ജോയ് പോള്‍ എന്നിവര്‍ പങ്കെടുത്തു.
ഖത്തറിലെ സംഘടനാ വിഷയങ്ങള്‍ ചോദിച്ചറിഞ്ഞ കെ സി വേണുഗോപാല്‍ വരാനിരിക്കുന്ന രണ്ടു തിരഞ്ഞെടുപ്പുകളുടെ പ്രാധാന്യത്തെകുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെകുറിച്ചും സംസാരിച്ചു. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളില്‍ പ്രവാസ ലോകത്തെ പിന്തുണയും പ്രവര്‍ത്തനങ്ങളും മുന്‍കാലത്തേതില്‍ നിന്നും കൂടുതല്‍ പ്രധാന്യമര്‍ഹിക്കുന്നുവെന്നും സാഹചര്യങ്ങളെ നേരിടാന്‍ നേരിടാന്‍ കോണ്‍ഗ്രസ് സംഘടനകള്‍ നേരത്തെ സജ്ജമാകണമെന്നും നേതാക്കളെ അറിയിച്ചു.
പ്രവാസി കുട്ടികള്‍ സ്‌കൂള്‍ പ്രവേശനത്തിന് വേണ്ടി നേരിടുന്ന പ്രയാസങ്ങളെകുറിച്ചും, സ്‌കൂള്‍ അവധിക്കാലത്ത് പ്രവാസി കുടുംബങ്ങള്‍ അവധിക്ക് പോകുമ്പോഴുള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിനെയും യാത്രാക്ലേശങ്ങളെക്കുറിച്ചും വിവരിച്ച നേതാക്കള്‍ പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കെ സി വേണുഗോപാലിന്റെ ഇടപെടല്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
