ദോഹ: ഖത്തറില്‍ നാളെ ചൂട് കൂടാന്‍ സാധ്യത. നാളെ, ജൂലൈ 4ന് രാജ്യത്ത് 35ഡിഗ്രി മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയേക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റും വീശിയേക്കും. കാഴ്ച പരിധി കുറയും. സമുദ്ര മുന്നറിയിപ്പും തുടരും. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം.
ചിലയിടങ്ങളില്‍ പൊടിക്കാറ്റും വീശും. വടക്കുപടിഞ്ഞാറന്‍ കാറ്റ് 12-22KT വേഗതയില്‍ വീശുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
