പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായം; നോര്‍ക്ക റൂട്ട്‌സ് പ്രവാസി ലീഗല്‍ എയ്ഡ് സെല്ലിലൂടെ, ഈ നമ്പറുകളിൽ വിളിക്കാം

1q 18

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നോര്‍ക്കാ റൂട്ട്‌സ് സൗജന്യ നിയമസഹായം നല്‍കുന്നു. സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ ഏഴു കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് ലീഗല്‍ എയ്ഡ് സെല്ലിലൂടെ സേവനം ലഭിക്കും.

വിദേശരാജ്യങ്ങളിലെ മലയാളികള്‍ക്ക് സൗജന്യമായി നിയമസഹായം ലഭ്യമാക്കുന്നതാണ് നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ല് (പിഎല്‍എസി).

യുഎഇയിലെ ഷാര്‍ജ, ദുബായ് മേഖലയില്‍ അഡ്വ. മനു ഗംഗാധരന്‍ (manunorkaroots@gmail.com, +971509898236 / +971559077686), അഡ്വ. അനല ഷിബു (analashibu@gmail.com, +971501670559) എന്നിവരും, അബുദാബിയില്‍ അഡ്വ. സാബു രത്‌നാകരന്‍ (sabulaw9@gmail.com, +971501215342), അഡ്വ. സലീം ചൊളമുക്കത്ത് (s.cholamukath@mahrousco.com, +971503273418) എന്നിവരുടെ സേവനം ലഭ്യമാണ്.

കുവൈത്ത് സിറ്റിയില്‍ അഡ്വ. രാജേഷ് സാഗര്‍ (rskuwait@gmail.com, +96566606848) സൗദി അറേബ്യയിലെ ജിദ്ദയില്‍ അഡ്വ. ഷംസുദ്ദീന്‍ ഓലശ്ശേരി (shams.clt29@gmail.com, +966 55 688 4488), ദമ്മാമില്‍ അഡ്വ. തോമസ് പി.എം (Vinson388@gmail.com, +966502377380) എന്നിവരാണ് നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാര്‍.

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, ചെറിയ കുറ്റകൃത്യങ്ങള്‍ കാരണവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് പി എല്‍എസി.

സാധുവായ തൊഴില്‍ വിസയിലോ വിസിറ്റിങ്ങ് വിസയിലോ വിദേശത്തുളള കേരളീയര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. കൂടാതെ ചില സാഹചര്യങ്ങളില്‍ തടങ്കലിലോ, ഹോസ്പിറ്റലിലോ അകപ്പെടുന്ന പ്രവാസികളുടെ ബന്ധുകള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ സേവനത്തിനായി അപേക്ഷ നല്‍കാവുന്നതാണ്.

കേസുകളിന്മേല്‍ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജിമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതത് രാജ്യത്ത് കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്കും സേവനം പ്രയോജനപ്പെടുത്തുന്നതിനും http://www.norkaroots.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇതോടൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading