മസ്‌കത്ത്: ഒമാനില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഐബാന്‍ നമ്പര്‍ നിര്‍ബന്ധമാക്കി. ഇടപാടുകളില്‍ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആഭ്യന്തര സാമ്പത്തിക ഇടപാടുകളില്‍ ഇന്റര്‍നാഷനല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ (ഐബാന്‍) നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ ഉത്തരവിറക്കി. ഈ ജൂലൈ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.
ഐബാന്‍ വിവരങ്ങള്‍ ഇല്ലാത്ത ഏതെങ്കിലും ക്രോസ്-ബോര്‍ഡര്‍ ട്രാന്‍സ്ഫറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്താന്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ജൂലൈ 1 വരെ രാജ്യത്തെ ബാങ്കുകള്‍ക്ക് സമയപരിധി നിശ്ചയിച്ചിരുന്നു.2024 മാര്‍ച്ച് അവസാനം മുതല്‍, ഒമാനില്‍ നിന്ന് രാജ്യത്തിന് പുറത്തേക്കുള്ള ഫണ്ട് ട്രാന്‍സ്ഫറുകള്‍ക്ക് IBAN നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ അനുസരിച്ച്, ‘IBAN സ്വീകരിക്കുന്നതിന് നിലവിലുള്ള അക്കൗണ്ട് നമ്പറുകള്‍ മാറ്റേണ്ടതില്ല. നിലവിലുള്ള അക്കൗണ്ട് നമ്പറുകള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റില്‍ ഉള്‍പ്പെടുത്തും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
