ജിദ്ദ: വിമാന യാത്രക്കിടയില്‍ കാബിന്‍ മാനേജര്‍ മരിച്ചതിന് പിന്നാലെ സൗദി എയര്‍ലൈനായ സൗദിയ അടിയന്തരമായി ലാന്‍ഡ് ചെയ്തു. കാബിന്‍ മാനേജരായ മൊഹ്‌സിന്‍ ബിന്‍ സഈദ് അല്‍സഹ്രാനി ആണ് മരിച്ചത്. യാത്രക്കിടയില്‍ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
ജിദ്ദയില്‍ നിന്നും ലണ്ടനിലേക്ക് പോയ SV119 വിമാനത്തിലാണ് സംഭവം. തുടര്‍ന്ന് വിമാനം അടിയന്തിരമായി കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു. യാത്രക്കിടയില്‍ കാബിന്‍ മാനേജര്‍ക്ക് ഹൃദയാഘാതമുണ്ടായി മരണപ്പെട്ടതായി എയര്‍ലൈന്‍ കമ്പനി തന്നെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഹൃദയാഘാതമുണ്ടായ ഉടനെ സഹ പൈലറ്റ് അടിയന്തിര ലാന്‍ഡിങ്ങിനായി കെയ്‌റോ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം അയച്ചു. അവിടെ വെച്ചാണ് അല്‍സഹ്രാനിയുടെ മരണം സ്ഥിരീകരിച്ചത്.
വിമാനത്തിലുള്ള മറ്റ് ജീവനക്കാരും യാത്ര ചെയ്തവരിലുള്ള മെഡിക്കല്‍ പ്രൊഫഷണലുകളും ചേര്‍ന്ന് ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഈജിപ്തിലെ സൗദി അറേബ്യന്‍ എംബസിയുമായി സഹകരിച്ച്, ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
