ദോഹ: ഖത്തറില്‍ മത്സ്യബന്ധന വലകളില്‍ കുടുങ്ങിക്കിടക്കുന്ന കടലാമകളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC) പുറത്തിറക്കി. കടലാമകളെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെുന്നും മന്ത്രാലയം വ്യക്തമാക്കി.
കടലാമകള്‍ കടലില്‍ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങളില്‍ കുടുങ്ങാറുണ്ട്. ഇങ്ങനെ കുടുങ്ങിക്കിടക്കുന്ന കടലാമയെ സുരക്ഷിതമാക്കാനുള്ള നിര്‍ദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്. വലയില്‍ കുടുങ്ങിയ കടലാമകളെ കണ്ടെത്തിയാല്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, അവയുടെ മുന്‍വശത്തോ പിന്‍വശത്തോ ഉള്ള ഫ്‌ലിപ്പറുകള്‍ ഉപയോഗിച്ച് കടലാമകളെ ഉയര്‍ത്തുന്നത് ഒഴിവാക്കുക എന്നതാണ്. കാരണം ഇങ്ങനെ ഉയര്‍ത്തുമ്പോള്‍ അവയ്ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്.
രണ്ടാമത്തേത്, കടലാമയെ അതിന്റെ പുറംതോടില്‍ നിന്ന്, അതായത് മുന്നില്‍ നിന്നോ പിന്നില്‍ നിന്നോ, സൌമ്യമായി ഉയര്‍ത്തണം. ആമയെ സുരക്ഷിതമായി പിടിച്ചുകഴിഞ്ഞാല്‍, മൂന്നാമത്തെ ഘട്ടം കത്രിക ഉപയോഗിച്ച് മത്സ്യബന്ധന വല ശ്രദ്ധാപൂര്‍വ്വം മുറിച്ചുമാറ്റണം.
ശേഷം ബോട്ടിന്റെ താഴ്ന്ന പ്രദേശത്തുനിന്ന് ആമകളെ കടലിലേക്ക് വിടണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
