ദോഹ: ഖത്തറില്‍ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ആണ്‍കുട്ടികള്‍ക്കായി വേനല്‍ക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. 10 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ‘സൈഫുന അലാ കൈഫ്ന’ (നമ്മുടെ വേനല്‍ക്കാലം, നമ്മുടെ വഴി) എന്ന പേരിലാണ് വേനല്‍ക്കാല പ്രോഗാം സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
കുട്ടികളില്‍ ആത്മീയവും ധാര്‍മ്മികവുമായ വികസനം വളര്‍ത്തിയെടുക്കുക, കഴിവുകള്‍ വര്‍ദ്ധിപ്പിക്കുക, മതപരമായ അറിവ് ആഴത്തിലാക്കുക എന്ന ലക്ഷ്യമിട്ട് വിവിധ വിദ്യാഭ്യാസ, വിനോദ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ക്യാമ്പില്‍ നടക്കും.
ജൂലൈ 6 മുതല്‍ മാസാവസാനം വരെ മൂന്ന് ആഴ്ച പരിപാടി നീണ്ടുനില്‍ക്കും. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ ആഴ്ചയില്‍ നാല് ദിവസമായിരിക്കും പരിപാടികള്‍. വിദ്യാഭ്യാസ, വൈദഗ്ധ്യാധിഷ്ഠിത വര്‍ക്ക്ഷോപ്പുകളും വിവിധ ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന ഓഫ്-സൈറ്റ് പരിശീലന സെഷനുകളും സംഘടിപ്പിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
