ദോഹ: ഖത്തറില്‍ നാളെ മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാവുമെന്ന് മുന്നറിയിപ്പ്. നാളെമുതല്‍, ആഴ്ച മുഴുവന്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് രാജ്യത്ത് സജീവമായിരിക്കുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാറ്റിന്റെ വേഗത ചിലയിടങ്ങളില്‍ ശക്തമാകും. പൊടിക്കാറ്റിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ തിരശ്ചീന ദൃശ്യപരത ഗണ്യമായി കുറയുകയും ചെയ്‌തേക്കാം. ഇക്കാലയളവില്‍ സമുദ്ര മുന്നറിയിപ്പുകളും പ്രാബല്യത്തില്‍ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
