മസ്‌കത്ത്: ഒമാനില്‍ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് വ്യക്തിഗത ആദായ നികുതി ചുമത്തുന്നു. 42,000 റിയാലില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് നീക്കം. 2028 ആദ്യം മുതല്‍ വ്യക്തിഗത ആദായ നികുതി നിയമം പ്രാബല്യത്തില്‍ വരും. നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച രാജകീയ ഉത്തരവ് (റോയല്‍ ഡിക്രി നമ്പര്‍.56/2025) ഒമാന്‍ ഭരണാധികാരി പുറപ്പെടുവിച്ചു.
എണ്ണ വരുമാനത്തിലുള്ള ആശ്രയം കുറച്ചുകൊണ്ട് സര്‍ക്കാരിലേക്കുള്ള വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ് ലക്ഷ്യം. മേഖലയില്‍ വ്യക്തഗത ആദായനികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ജിസിസി രാജ്യമായി ഇതോടെ ഒമാന്‍ മാറും. അതേസമയം വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അനന്തരാവകാശം, സകാത്ത്, സംഭാവനകള്‍, പ്രാഥമിക ഭവനം, മറ്റ് ഘടകങ്ങള്‍ തുടങ്ങിയ സാമൂഹിക പരിഗണനകള്‍ കണക്കിലെടുത്ത് കിഴിവുകളും ഇളവുകളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
