ദോഹ: പ്രശസ്ത ബ്രാന്‍ഡായ ഐക്കിയയുടെ ( IKEA) 365+ VÄRDEFULL ഗാര്‍ലിക് പ്രസ്സ് ഖത്തറില്‍ തിരികെ വിളിച്ചു. ചൈനാ നിര്‍മിതമായ 2024-2025 വര്‍ഷത്തില്‍ നിര്‍മിച്ച ഉപകരണമാണ് തിരിച്ചുവിളിക്കുന്നത്. ഉപഭോക്താക്കള്‍ ഉടന്‍ ഈ ഉല്‍പ്പന്നം തിരികെ നല്‍കണമെന്ന് അികൃതര്‍ ആവശ്യപ്പെട്ടു.
ഈ വെളുത്തുള്ളി പ്രസ് ഉപയോഗിക്കുമ്പോള്‍ ചെറിയ ലോഹക്കഷ്ണങ്ങള്‍ വേര്‍പ്പെട്ട് പോകാന്‍ സാധ്യതയുള്ളതിനാലാണ് പ്രസ് തിരികെ വിളിക്കുന്നത്. യുഎഇയിലും ഇത് തിരികെ വിളിച്ചിട്ടുണ്ട്. ഉപകരണം തിരികെ നല്‍കുമ്പോള്‍ മുഴുവന്‍ പൈസയും കമ്പനി തിരികെ നല്‍കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
