ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ടാക്‌സി സര്‍വീസുകള്‍ കേന്ദ്രീകരിച്ച് അധികൃതര്‍ പരിശോധന കര്‍ശനമാക്കി. അംഗീകൃത നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, സേവന നിലവാരം നിലനിര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നത്. ഇലക്ട്രോണിക് റൈഡ്-ഹെയ്ലിംഗ് ആപ്ലിക്കേഷനുകള്‍ വഴി പ്രവര്‍ത്തിക്കുന്ന യാത്രാ ഗതാഗത കമ്പനികളെ ലക്ഷ്യമിട്ടാണ് ഗതാഗത മന്ത്രാലയം (MoT) പരിശോധനാ കാമ്പെയ്നുകള്‍ ശക്തമാക്കിയത്.
രാജ്യത്തെ കര ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് കാമ്പയിന്‍. ആഭ്യന്തര മന്ത്രാലയത്തിന്റെയും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ഗതഗത മന്ത്രാലയം പരിശോധനകള്‍ നടത്തുന്നത്.
‘റൈഡ്-ഹെയ്ലിംഗ് കമ്പനികളും ഓഫീസുകളും സാധുവായ ലൈസന്‍സുകളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ശരിയായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണോ ഉപയോഗിക്കുന്നത്, ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ക്ക് ഗതാഗത സേവനങ്ങള്‍ നല്‍കാന്‍ അധികാരമുണ്ടെന്ന് സ്ഥിരീകരിക്കുക എന്നിവയാണ് പ്രധാനമായു പരിശോധിക്കുന്നത്.
2019 ലെ 8-ാം നമ്പര്‍ നിയമത്തിലെയും 2024 ലെ 13-ാം നമ്പര്‍ മന്ത്രിതല തീരുമാനത്തിന് കീഴില്‍ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പ്രകാരം, ഇലക്ട്രോണിക് റൈഡ്-ഹെയ്ലിംഗ് അപേക്ഷകര്‍ ഗതാഗത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വാണിജ്യ, വ്യവസായ മന്ത്രാലയത്തില്‍ നിന്ന് വാണിജ്യ ലൈസന്‍സും ഗതാഗത മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക ഓപ്പറേറ്റിംഗ് പെര്‍മിറ്റും നേടേണ്ടതുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
