നിലമ്പൂരില്‍ ആര്? ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19 ന്

1q 128

മലപ്പുറം: മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്. സിപിഎം സ്വതന്ത്ര എംഎല്‍എയായിരുന്ന പിവി അന്‍വര്‍ രാജിവെച്ച നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെടുപ്പ് ജൂണ്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ 23ന് നടക്കും. ഔദ്യോഗിക ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും.

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 2 ആണ്. 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 5 ആണ്. അതേസമയം മലപ്പുറം ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ഇടഞ്ഞ് എംഎല്‍എ സ്ഥാനം രാജിവെച്ച പിവി അന്‍വറിന്റെ രാഷ്ട്രീയ ഭാവി കൂടി നിര്‍ണയിക്കുന്ന ഉപതിരഞ്ഞെടുപ്പ് കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു തീര്‍പ്പ് ഇതുവരേയും മുന്നണികള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. കടുത്ത മത്സരം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്ന ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കാനാണ് ഇരുമുന്നണികളുടേയും ആലോചന.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading