മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പിണറായിസത്തിന്റെ അവസാനമായിരിക്കുമെന്ന് പിവി അന്‍വര്‍. പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കുമെന്ന് പറഞ്ഞത് അടിച്ചിരിക്കും, ജനങ്ങള്‍ അതിന് കാത്തിരിക്കുകയാണ്. ആത്മവിശ്വാസം മാത്രമേ ഉള്ളൂ. ആത്മവിശ്വാസക്കേടിന്റെ ഒരു സാഹചര്യവും കേരളത്തിലെ രാഷ്ട്രീയത്തിലിലല്. കുടുംബാധിപത്യ രാഷ്ട്രീയമാണ്. മരുമോനിസമാണ്. പിണറായിസമെന്താണ് എന്ന് വിസ്തരിക്കപ്പെടുന്ന ഒരു തിരഞ്ഞെടുപ്പായിരിക്കും നിലമ്പൂരില്‍ നടക്കുന്നത്.
യുഡിഎഫ് തീരുമാനിക്കുന്ന എത് സ്ഥാനാര്‍ത്ഥിയായാലും പൂര്‍ണപിന്തുണയുണ്ടാകുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. ജനങ്ങളും പിണറായിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ നേര്‍ചിത്രം തിരഞ്ഞെടുപ്പില്‍ വരുമെന്നും അന്‍വര്‍ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
