ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ 1-ല്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. അറൈവല്‍ ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന എസ്യുവിക്കാണ് തീപിടിച്ചത്. ദുബായ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിങ്വിഷറുകള്‍ ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിക്കുകയും ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തൊട്ടടുത്തായി പാര്‍ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. തീപിടിത്ത കാരണം വ്യക്തമല്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
