‘ഇങ്ങനെ വൈകരുത്’ മന്ത്രിക്ക് വേണ്ടി കാത്തിരുന്നത് ഒന്നേകാല്‍ മണിക്കൂര്‍,രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പിണങ്ങിപ്പോയി

1q 92

കാസര്‍കോട്: ഉദ്ഘാടനത്തിന് മന്ത്രി ജെ ചിഞ്ചുറാണി എത്താന്‍ വൈകിയത് മൂലം അമര്‍ഷം പ്രകടിപ്പിച്ച് പിണങ്ങിപ്പോയി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുളിയാര്‍ ബോവിക്കാനത്ത് ജില്ലാപഞ്ചായത്തും ചേര്‍ന്ന് നിര്‍മിച്ച അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിലാണ് ചിഞ്ചുറാണി വൈകി എത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിയായിരുന്നു മുഖ്യാതിഥി. അദ്ദേഹം രണ്ടരയായപ്പോള്‍ എത്തി. മറ്റ് ജനപ്രതിനിധികളും കൃത്യ സമയത്തുതന്നെ എത്തി. എന്നാല്‍ മന്ത്രി അപ്പോഴും എത്തിയിരുന്നില്ല. തുടര്‍ന്ന് എം പി അവിടെയുള്ള ജനപ്രതിനിധികളോട് സംസാരിച്ചും കേന്ദ്രം സന്ദര്‍ശിച്ചും മറ്റും ഒന്നേകാല്‍ മണിക്കൂറോളം സമയം ചിലവഴിച്ചു. തുടര്‍ന്നും മന്ത്രി എത്താതിരുന്നപ്പോഴാണ് മന്ത്രിയായാലും ഇത്രയും വൈകരുതെന്ന് പറഞ്ഞ് രാജ്മോഹന്‍ ഉണ്ണിത്താന്‍ മടങ്ങിപ്പോയത്. മറ്റ് പരിപാടികളില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നതുകൊണ്ടാണ് എംപി മടങ്ങിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ളവര്‍ എം പിയോട് പോകരുതെന്ന് പറഞ്ഞുനോക്കിയെങ്കിലും അദ്ദേഹം തുടരാന്‍ തയ്യാറായില്ല. മൂന്നേമുക്കാല്‍ വരെ കാത്തുനിന്ന എം പി മടങ്ങിപ്പോയ ശേഷം നാല് മണിയോടെയാണ് മന്ത്രി ജെ ചിഞ്ചുറാണി എത്തുന്നത്. മറ്റൊരു പരിപാടിയില്‍ പങ്കെടുത്തശേഷമായിരുന്നു മന്ത്രി ഇവിടേയ്ക്ക് എത്തിയതെന്നാണ് വിവരം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • നോര്‍ക്കാ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

  • മുന്‍ മന്ത്രി എം കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി

  • കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 9 ന്, വോട്ടെണ്ണല്‍ മെയ് 4ന്

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading