ഡല്‍ഹി: അമേരിക്കയില്‍ യുഎസ് പൗരന്മാര്‍ അല്ലാത്തവര്‍ യുഎസിന് പുറത്തേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഈടാക്കാന്‍ തീരുമാനം. നികുതി ഏര്‍പ്പെടുത്തുന്ന ബില്ലിന് ബജറ്റ് കമ്മിറ്റി അംഗീകാരം നല്‍കി. ബില്ല് പാസായാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും. യുഎസിന്റെ ഈ പുതിയ റെമിറ്റന്‍സ് നികുതി ഇന്ത്യന്‍ രൂപയ്ക്കും രാജ്യത്തിനാകെയും തിരിച്ചടിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം എത്തുന്നത് യുഎസില്‍ നിന്നാണ്. ബില്‍ നിയമമായാല്‍ വിദേശ പണംവരവില്‍ കോടികളുടെ നഷ്ടം ഇന്ത്യ നേരിടേണ്ടി വരുമെന്ന് ഗവേഷണ സ്ഥാപനമായ ഗ്ലോബല്‍ ട്രേഡ് റിസര്‍ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) ചൂണ്ടിക്കാട്ടി. ഇനി ചെറിയ തുക നാട്ടിലേക്ക് അയച്ചാലും അഞ്ച് ശതമാനം നികുതി നല്‍കേണ്ടിവരും.
2023- 24ല്‍ 12,000 കോടി ഡോളറാണ് പ്രവാസിപ്പണമായി ഇന്ത്യയിലെത്തിയത്. ഇതിന്റെ 28 ശതമാനവും യുഎസില്‍ നിന്നായിരുന്നു. പ്രവാസിപ്പണത്തില്‍ 15% കുറവുണ്ടായാല്‍ പോലും 1,200 മുതല്‍ 1800 കോടി ഡോളറിന്റെ ഇടിവുണ്ടാക്കുമെന്ന് ജിടിആര്‍ഐ സ്ഥാപകന്‍ അജയ് ശ്രീവാസ്തവ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
