കൊല്ലം: ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല എന്നതിനെ ചൊല്ലി കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. കാറ്ററിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. ഇന്നലെ പിണയ്ക്കല്‍ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. സമീപമാണ് സംഭവം. സംഘട്ടനത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. തലയ്ക്കാണ് എല്ലാവര്‍ക്കും പരിക്കേറ്റത്. ഇവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികള്‍ ആഹാരം കഴിക്കാനായി തയാറെടുത്തു. ഇവര്‍ പരസ്പരം ബിരിയാണി വിളമ്പി. എന്നാല്‍ ചിലര്‍ക്ക് സാലഡ് കിട്ടാതായതോടെ തര്‍ക്കമായി. ആ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലെത്തി. ഇരു വിഭാഗങ്ങളായി തിരിഞ്ഞു യുവാക്കള്‍ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായി ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിന്റെ ഭാഗമായി രണ്ടു കൂട്ടരും ഇരവിപുരം പൊലീസില്‍ പരാതിയുമായി എത്തി. അടിയുണ്ടാക്കിയവര്‍ക്ക് എതിരെ കേസെടുക്കുമെന്ന് ഇരവിപുരം എസ്എച്ച്ഒ ആര്‍.രാജീവ് അറിയിച്ചു.
അടുത്തിടെ കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചിരുന്നുു. കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കിലായിരുന്നു സംഭവം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
