റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വൈറല്‍ ചിത്രം ഇനി ഇമോജിയാകും. മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയിലെത്തിയപ്പോഴുള്ള ചിത്രത്തില്‍ നിന്നാണ് പുതിയ ഇമോജി ഉണ്ടാക്കുന്നത്. സിറിയയ്ക്ക് മേലുള്ള ഉപരോധം പിന്‍വലിക്കും എന്ന ട്രപിന്റെ പ്രഖ്യാപന സമയത്ത് കിരീടാവകാശി സല്‍മാന്‍ രാജാവ് നെഞ്ചില്‍ കൈ വെച്ച് കൊണ്ടുള്ള ചിത്രമാണ് ഇമോജിയാകുന്നത്. ഇമോജി സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശം സൗദി സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അലി അല്‍ മുതൈരി യൂണികോഡ് കണ്‍സോര്‍ഷ്യത്തിന് സമര്‍പ്പിച്ചു.
ട്രംപിനോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ ഇരുകൈകളും നെഞ്ചില്‍ ചേര്‍ത്തുവെച്ചിരുന്നു. ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് അത്. ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിലും വളരെ പെട്ടെന്ന് വൈറലായിരുന്നു. ഇതോടെയാണ് ഈ ചിത്രത്തില്‍ നിന്നും പുതിയ ഇമോജി സൃഷ്ടിക്കുന്നത് സംബന്ധിച്ച ആശയം വന്നത്. അത് ഇന്നത്തെ കാലത്തെ ഭാഷയായ ഇമോജിയാക്കി പുന:സൃഷ്ടിച്ചാല്‍ നല്ലതായിരിക്കും എന്ന് തോന്നി.
ജീവിതത്തില്‍ പലരോടും ആഴത്തില്‍ നന്ദി സൂചിപ്പിക്കുന്ന സാഹചര്യങ്ങള്‍ നമുക്ക് ഉണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഇമോജിയായിട്ടായിരിക്കും ഫോട്ടോയെ മാറ്റുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
