മെസി കേരളത്തിലേക്ക് വരുമെന്ന് കായിക മന്ത്രി

1q 80

ആലപ്പുഴ: കേരളത്തില്‍ ഫുട്‌ബോള്‍ ഇതിഹാസം എത്തും. അര്‍ജന്റീന ഫുട്‌ബോള്‍ വരുന്ന ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഒരു ദിവസം കേരളത്തില്‍ കളിക്കാനെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. നിലവില്‍ അര്‍ജന്റീനയുമായി സംസ്ഥാന സര്‍ക്കാര്‍ നല്ല ബന്ധത്തിലാണ്. ടീം എത്തില്ല എന്നൊന്നും പറയാന്‍ കഴിയില്ല. ഇത് ഫിഫ മാച്ചല്ല. അവര്‍ക്ക് കളിക്കാന്‍ സാധിക്കുന്ന രണ്ട് സ്റ്റേഡിയങ്ങള്‍ നിലവില്‍ കേരളത്തിലുണ്ട്. ഇത് സംബന്ധിച്ച് ഒരു ആശയകുഴപ്പവുമില്ല.

കാണികളെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തിലായിരിക്കും കളി നടത്തുക. സ്റ്റേഡിയം സംബന്ധിച്ച് ആശങ്കയില്ല. സ്‌പോണ്‍സര്‍ക്ക് പണം അടയ്ക്കാന്‍ ഇനിയും സമയമുണ്ട്. ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നാല്‍ വരുന്ന ഒക്ടോബര്‍ മാസത്തില്‍ അര്‍ജന്റീനയുടെ നല്ല ടീം കേരളത്തില്‍ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത കണ്ട് ആശങ്ക തനിക്കും ഉണ്ടായിരുന്നു. എന്നാല്‍ താന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ടു. ഉദ്ദേശിച്ച രീതിയില്‍ പണമടച്ചാല്‍ കളി നടക്കുമെന്നാണ് അവര്‍ പറഞ്ഞത്. പണം അടയ്ക്കുമെന്ന് സ്‌പോണ്‍സറും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കളി നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading