മസ്‌കത്ത്: ഒമാനില്‍ റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ മരിച്ചു. ബൗഷര്‍ വിലായത്തിലാണ് അപകടം. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പങ്കജാക്ഷന്‍ (59) ഭാര്യ തമിഴ്‌നാട് സ്വദേശി സജിത (53) എന്നിവരാണ് മരിച്ചത്.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു. റെസ്റ്റോറന്റിന് മുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. പാചക വാതക ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് സിവില്‍ ഡിഫന്‍സിന്റെ പ്രാഥമിക നിഗമനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
