മുംബൈ: മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ യൂസര്‍ ഫീ ഈടാക്കാന്‍ തുടങ്ങി. വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ആഭ്യന്തര യാത്രക്കാര്‍ 175 രൂപ അധികമായി നല്‍കണം. വിമാനത്താവളത്തില്‍ ഇറങ്ങുന്നവര്‍ 75 രൂപയും യൂസര്‍ ഫീ നല്‍കണം. രാജ്യാന്തര യാത്രക്കാര്‍ക്കുള്ള നിരക്ക് ഇതോടൊപ്പം മൂന്നിരട്ടിയിലേറെ കൂട്ടിയിട്ടുണ്ട്. നിരക്ക് ഇതിനോടകം പ്രബല്യത്തില്‍ വന്നിട്ടുണ്ട്.
ഇക്കണോമിക് ക്ലാസില്‍ 615 രൂപ, ബിസിനസ് ക്ലാസില്‍ 695 എന്നിങ്ങനെയാണ് നല്‍കേണ്ടത്. നേരത്തേ ഇത് 187 രൂപ മാത്രമായിരുന്നു. അധികമായി പിരിക്കുന്ന തുക വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ടെര്‍മിനല്‍ പരിപാലിക്കുന്നതിനും വിനിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
