നമ്മള്‍ പല പല ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുക്കാറുണ്ട്. എഡ്യുക്കേഷന്‍ ലോണ്‍, വാഹന വായ്പ, ഭവന ലോണ്‍ അങ്ങനെ പലതും അതില്‍ ഉള്‍പ്പെടുന്നവയാണ്. ചില സാഹചര്യങ്ങില്‍ ലോണിന്റെ തിരിച്ചടവ് മുടങ്ങിയേക്കാം. അങ്ങനെയുള്ള സാഹചര്യത്തില്‍ നമ്മള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
ലോണ്‍ അടവ് മുടങ്ങിയാല്‍ റിക്കവറി ഏജന്റുമാരുടെ ഭീഷണി പലപ്പോഴും ഉണ്ടാകാറുണ്ട്. അത് സംബന്ധിച്ച് നിരവധി പരാതികളും ഉയരുന്നുണ്ട്. എന്നാല്‍ റിസര്‍വ്വ് ബാങ്ക് മാനദണ്ഡ പ്രകാരം ഒരു റിക്കവറി ഏജന്റിന് ഒരിക്കലും ഇങ്ങനെയുളള കാര്യങ്ങള്‍ ചെയ്യാനുള്ള അധികാരമില്ല. നിങ്ങളുടെ പക്കല്‍നിന്ന് പണം കൈപ്പറ്റി അത് ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തില്‍ അടയ്ക്കാനുള്ള ഉത്തരവാദിത്തം മാത്രമാണ് ഒരു ഏജന്റിന് ഉള്ളത്. റിക്കവറി ഏജന്റിന്റെ ജോലി സമയം രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ്. അതിന് ശേഷം നിങ്ങളെ വിളിച്ചോ നേരില്‍ കണ്ടോ ലോണ്‍ അടവിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടിക്കാനും പാടില്ല. മേല്‍പറഞ്ഞ ഏതെങ്കിലും കാര്യം റിക്കവറി ഏജന്റ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ബാങ്കിംഗ് ഓംബുഡ്സ്മാന് രേഖാമൂലം പരാതി നല്‍കാന്‍ കഴിയും.
അതേസമയം ലോണ്‍ തിരിച്ചടയ്ക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. മാത്രമല്ല വായ്പ കൈപ്പറ്റുമ്പോള്‍ നിങ്ങള്‍ ഒപ്പിട്ട് നല്‍കുന്ന എല്ലാ പേപ്പറുകളും കൃത്യമായി വായിക്കുകയും വേണം. ലോണിന്റെ തിരിച്ചടവ് മുടങ്ങിയാല്‍ത്തന്നെ പിഴ ചേര്‍ത്താണ് നിങ്ങള്‍ ലോണ്‍ അടയ്ക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ ആര്‍ക്കും അധികാരമില്ല. ശാരീരിക ഉപദ്രവം ഉണ്ടാവുകയാണെങ്കില്‍ ഭാരതീയ ന്യായ് സംഹിത 351 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
