ട്രംപിന്റെ ദോഹ സന്ദര്‍ശനം; ഖത്തര്‍ എയര്‍വേയ്സുമായി 200 ബില്യണ്‍ ഡോളറിന്റെ ബോയിംഗ് കരാര്‍

1q 65

ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഖത്തര്‍ സന്ദര്‍ശനത്തില്‍ ഖത്തര്‍ എയര്‍വേയ്സുമായി 200 ബില്യണ്‍ ഡോളറിന്റെ ബോയിംഗ് കരാര്‍ ഒപ്പുവെച്ചു. ഖത്തര്‍ എയര്‍വേയ്സ് 160 ബോയിംഗ് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ‘റെക്കോര്‍ഡ്’ ഓര്‍ഡര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. 200 ബില്യണ്‍ യുഎസ് ഡോളറിലധികം വിലയുള്ളതാണ് ഈ കരാര്‍.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെച്ചതോടെയാണ് ട്രംപിന്റെ പ്രഖ്യാപനം വന്നത്. ‘ബോയിംഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജെറ്റ് വിമാന ഓര്‍ഡറാണിത്. അത് വളരെ നല്ലതാണ്,- ട്രംപ് അഭിപ്രായപ്പെട്ടു.

പ്രതിരോധ മേഖലയിലെ സഹകരണം വിപുലീകരിക്കുന്നത് ഉള്‍പ്പെടെ അമേരിക്കയും ഖത്തറും തമ്മില്‍ അന്തിമമാക്കിയ നിരവധി കരാറുകളില്‍ ഒന്നായിരുന്നു ഇത്. ട്രംപ് അധികാരമേറ്റതിനു ശേഷമുള്ള തന്റെ ആദ്യ പ്രധാന വിദേശ പര്യടനത്തിന്റെ ഭാഗമായ ഗള്‍ഫ് രാഷ്ട്ര സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയോടെയാണ് ട്രംപ് ഖത്തറിലെത്തിയത്.

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള നിലവിലുള്ള സംഘര്‍ഷത്തില്‍ നയതന്ത്ര പുരോഗതിയുണ്ടാകുമെന്നും ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading