ദുബായില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍; നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതി പിടിയില്‍

1q 48

ദുബായ്: ദുബായില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുര, ബൊണാക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ(26)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൂടെ ഉണ്ടായിരുന്ന സുഹൃത്താണ് കൊല നടത്തിയതെന്നാണ് സംശയം. നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

ദുബായ് കരാമയില്‍ ഈ മാസം നാലിനായിരുന്നു സംഭവം. ദുബായിലെ ഒരു കമ്പനിയില്‍ ജീവനക്കാരിയായിരുന്നു ആനി മോള്‍. അതേസമയം കൊലപാതകത്തിന്റെ കാരണവും കൂടുതല്‍ വിവരങ്ങളും പൊലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading