ഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88.39 ആണ് ഇത്തവണത്തെ വിജയശതമാനം. 16,92,794 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി, ഇതില്‍ 14,96,307 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. വിജയിച്ചവരില്‍ 91.64 ശതമാനം പെണ്‍കുട്ടികളും 85.70% ആണ്‍കുട്ടികളുമാണ്. ഇത്തവണ കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിജയ ശതമാനം 0.41% വര്‍ദ്ധിച്ചു.
കൂടുതല്‍ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%). കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലയ്ക്കായിരുന്നു കൂടുതല്‍ വിജയ ശതമാനം.
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസള്‍ട്ട് വിവരങ്ങള്‍ക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in, cbse.digitallocker.gov.in എന്നിവ സന്ദര്‍ശിക്കാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
