നാദാപുരം: ഒമാനില്‍ ഇറക്കുമതി, കയറ്റുമതി ലൈസന്‍സുള്ള സ്വകാര്യ സ്ഥാപനം നടത്തുന്നയാളാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് മലയാളിയില്‍ നിന്നും മൂന്നുകോടി രൂപ തട്ടിപ്പ് നടത്തി. ചേലക്കാട് സ്വദേശി പോലേരി ഹൗസില്‍ ഷാനവാസാണ് തട്ടിപ്പിന് ഇരയായത്. ഇയാളുടെ പക്കല്‍നിന്നും 3,12,45,980 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. സംഭവത്തില്‍ തലശ്ശേരി സ്വദേശിക്കും മാതാവിനും എതിരെ പൊലീസ് കേസെടുത്തു.
2023 ഒക്ടോബര്‍ മുതല്‍ പല ഘട്ടങ്ങളിലായി പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. തലശ്ശേരി നീര്‍വേലി അല്‍ഫജര്‍ കണ്ടംകുന്ന് നല്ലക്കണ്ടി റഷാദ്(32), മാതാവ് സൈനബ(53) എന്നിവര്‍ക്ക് എതിരെയാണ് കേസ്. കോടതിയില്‍ നല്‍കിയ ഹര്‍ജി പ്രകാരമാണ് കേസെടുത്തത്. ഷാനവാസിനെ വിദേശത്ത് കേസില്‍ കുടുക്കിയതായും പരാതിയിലുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
