ദോഹ: ഖത്തറിലെ തൊഴില്‍ മന്ത്രാലയത്തില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിശോധിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം സ്മാര്‍ട്ട് മള്‍ട്ടി-ഏജന്റ് സംവിധാനം ആരംഭിച്ചു. മൈക്രോസോഫ്റ്റുമായി സഹകരിച്ച് മള്‍ട്ടി-ഏജന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന ഒരു സംയോജിത സംവിധാനമാണ് തൊഴില്‍ മന്ത്രാലയം ആരംഭിച്ചത്. മന്ത്രാലയത്തില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ദിവസങ്ങളോ ആഴ്ചകളോ അല്ല, ഇനി രണ്ട് മിനിറ്റിനുള്ളില്‍ അവലോകനം ചെയ്യുന്നതിനും അവയുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നല്‍കുന്നതിനും സ്മാര്‍ട്ട്, വേഗതയേറിയതും കൃത്യവുമായ സംവിധാനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.
വിപുലമായ ‘ഓട്ടോജെന്‍’ ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുതിയ സംവിധാനം. രാജ്യത്തെ പൗരന്മാരുടേയും താമസക്കാരായ പ്രവാസികളുടേയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് ഈ സ്മാര്‍ട്ട് മോഡല്‍ നടപ്പിലാക്കുന്നത് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
