തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി സരിനെ വിജ്ഞാന കേരളം ഉപദേശകനായി സര്‍ക്കാര്‍ നിയമിച്ചു. 80,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു പി. സരിന്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെയാണ് അതൃപ്തി പരസ്യമായി രേഖപ്പെടുത്തി സരിന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിന്റെ ഭാഗമായത്.
കെപിസിസി സോഷ്യല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനം വഹിച്ചിരുന്ന ആളയിരുന്നു പി.സരിന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്ത സമയത്താണ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
