ദോഹ: ഖത്തറില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്രഷര്‍, ക്വാറി സൈറ്റുകളില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിശോധന. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ക്വാറി സ്ഥലങ്ങള്‍ പരിശോധിച്ച് നിയമലംഘനങ്ങളും കണ്ടെത്തി.
രാജ്യത്ത് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന ക്രഷര്‍, ക്വാറി സൈറ്റുകളിലാണ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ആഭ്യന്തര സുരക്ഷാ സേനയുടെ പരിസ്ഥിതി സുരക്ഷാ വകുപ്പുമായി (ലെഖ്വിയ) സഹകരിച്ച് സംയുക്ത ഫീല്‍ഡ് കാമ്പെയ്ന്‍ നടത്തിയത്. ലംഘനങ്ങള്‍ കണ്ടെത്തിയ കമ്പനികള്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
