പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഖത്തര്‍ തവാഖ് മുക്കം

1q 18

ദോഹ: പഹല്‍ഗാമിലെ ഭീകാരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി ഖത്തറിലെ തണ്ണീര്‍ പൊയില്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍-മുക്കം അനുശോചനം രേഖപ്പടുത്തി. അസോസിയേഷന്റെ മാസാന്ത ജനറല്‍ ബോഡി യോഗത്തില്‍ മൗനം ആചരിച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. വിനോദ സഞ്ചാരികള്‍ക്ക് നേരേ ഭീകരവാദികള്‍ നടത്തിയ ആക്രമണം മനുഷ്യത്വരഹിതവും മന:സാക്ഷിക്ക് നിരക്കാത്തതാണെന്നും അഭിപ്രായപ്പെട്ട തവാഖ് മരിച്ചവരുടെ കുടുംബങ്ങളോട് ദു:ഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ് സുഹാസ് പി.പിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ രക്ഷാധികാരികളായ അബ്ദുസ്സലാം എ.പി, മുഹമ്മദ് അക്കോട്ട് പറമ്പില്‍, മൊയ്തീന്‍ കോയ പി.കെ, മുജീബ് ടി.ടി, മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷംസു കെ.സി സ്വാഗതവും മുഷ്താഖ് കെ പി നന്ദിയും പറഞ്ഞു. തവാഖിന്റെ നേതൃത്വത്തില്‍ നടത്തുന്ന ബാഡ്മിന്റണ്‍ സീസണ്‍-3 ടൂര്‍ണ്ണമെന്റ് മെയ് മാസം അവസാന വാരം നടത്താനും തീരുമാനമായി. യോഗത്തില്‍ ഷിനാസ് മുക്കം, ഷിഹാബ് മുക്കം, നിഷാം, മനാഫ് വി പി, ഷറഫലി ഉടയാട തുടങ്ങി മറ്റ് തവാഖ് ഭാരവാഹികളും കുടുംബങ്ങളും പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading