തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

trivandrum airport good

തിരുവനന്തപുരം: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രത്യേക മുന്നറിയിപ്പുമായി തിരുവനന്തപുരം വിമാനത്താവള അധികൃതര്‍. സംയുക്ത സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ചില വിമാനത്താവളങ്ങള്‍ അടച്ചിടുകയും വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിലവിലെ സാഹചര്യം വിമാന സര്‍വീസുകളെ ബാധിക്കുമെന്നും സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയ അറിയിപ്പില്‍ അധികൃതര്‍ പറയുന്നു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് യാത്ര ചെയ്യാനുദ്ദേശിക്കുന് വിമാന കമ്പനിയുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ നിലവിലെ നില എന്താണെന്ന് പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ജമ്മു കശ്മീരില്‍ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങള്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അടച്ചു. ശ്രീനഗര്‍, ജമ്മു, ധരംശാല, അമൃത്സര്‍, ലേ, ജോധ്പൂര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയര്‍ ഇന്ത്യ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യയും ഇന്റിഗോയും ഉള്‍പ്പെടെയുള്ള വിവിധ വിമാന കമ്പനികളും തങ്ങളുടെ സര്‍വീസുകള്‍ സംബന്ധിച്ച് പ്രത്യേക അറിയിപ്പുകള്‍ പുറത്തിറക്കി.

ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. പല സര്‍വീസുകളും വൈകുകയും ചെയ്തു. ഗള്‍ഫിലേക്കുള്ള വ്യോമപരിധി നിയന്ത്രണങ്ങള്‍ ശക്തമാക്കിയതാണ് വിമാനസര്‍വീസുകളെ ബാധിച്ചത്. ഖത്തര്‍ എയര്‍വേസ് പാകിസ്ഥാനിലേക്കുള്ള സര്‍വീസുകളും നിര്‍ത്തി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like