ദോഹ: ദോഹയിലേക്ക് പോകുന്ന സാല്‍വ റോഡിലെ ഉം ബാബ് ഇന്റര്‍ചേഞ്ച് ഒരു മാസത്തേക്ക് അടയ്ക്കുന്നു. റോഡ് അറ്റകുറ്റപ്പണികളും മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനായി സല്‍വ റോഡിലെ ഉം ബാബ് ഇന്റര്‍ചേഞ്ചില്‍ ഒരു മാസത്തേക്ക് ട്രാഫിക് ക്ലോഷര്‍ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു.
മെയ് 11 ഞായറാഴ്ച മുതല്‍ ജൂണ്‍ 11 ബുധനാഴ്ച വരെ ഇന്റര്‍ചേഞ്ച് അടച്ചിടും. പുലര്‍ച്ചെ 12 മുതല്‍ പുലര്‍ച്ചെ 5 നും ഇടയ്ക്കായിരിക്കും അടയ്ക്കുക. ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ സമീപത്തുള്ള ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കണണമെന്നും സുരക്ഷയ്ക്കായി വേഗത പരിധികളും ദിശാസൂചന അടയാളങ്ങളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
