കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക. ആറാം നിലയിലെ കാഷ്വാലിറ്റി കെട്ടിടത്തില്‍ നിന്നാണ് വീണ്ടും പുക ഉയര്‍ന്നത്. പുക നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണ്. ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുകയാണ്.
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് പുകയുയര്‍ന്നത്. ആറാം നിലയിലാണ് ഓപ്പറേഷന്‍ തിയേറ്ററും അതിനോടനുബന്ധിച്ചുള്ള സൗകര്യങ്ങളും ഉണ്ട്. ഇവിടെയാണ് പുക ഉയര്‍ന്നത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ പറഞ്ഞു.
മെയ് രണ്ടിന് രാത്രിയും കാഷ്വാലിറ്റി കെട്ടിടത്തില്‍ നിന്ന് പുക ഉയര്‍ന്നിരുന്നു. ബാറ്ററികള്‍ കത്തിയതുമൂലമാണ് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. രോഗികളെ മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ നാല് രോഗികള്‍ മരിച്ചത് വലിയ വിവാദമായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
