ശ്രദ്ധിക്കൂ..പൊതുസ്ഥലങ്ങളില്‍ പോസ്റ്റര്‍ ഒട്ടിച്ചാലും ഓഫര്‍ ബുക്ക്‌ലെറ്റുകള്‍ വിതരണം ചെയ്താലും പിഴ ഈടാക്കും

penalty

അബുദാബി: അബുദാബിയില്‍ പൊതുസ്ഥലങ്ങളില്‍ പോസ്റ്റര്‍ പതിക്കുന്നതും അംഗീകാരമില്ലാതെ നോട്ടിസും ലഘുലേഖയും അച്ചടിച്ചോ എഴുതിയോ വിതരണം ചെയ്യുന്നതിനും നിരോധനമേര്‍പ്പെടുത്തി. നിയമലംഘകര്‍ക്ക് 4000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിന്റെയും പൊതുസ്ഥലങ്ങള്‍ വികൃതമാകുന്നത് തടയുന്നതിന്റെയും ഭാഗമായാണ് നടപടി.

അനുമതിയില്ലാതെ അച്ചടിച്ചതോ എഴുതിയതോ ആയ വസ്തുക്കള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ടെന്നും അബുദാബി മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് (ഡിഎംടി) അറിയിച്ചു. ശുചിത്വം, ഭംഗി, പൊതു സുരക്ഷ എന്നിവ സംരക്ഷിക്കാനാണ് നിയമം കര്‍ശനമാക്കിയതെന്നും വിശദീകരിച്ചു. പൊതുസ്ഥലങ്ങളിലോ വാഹനങ്ങളിലോ തൂണുകളിലോ പോസ്റ്റര്‍ പതിക്കുന്നതിനും അനുമതി എടുക്കണം.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റ്, ജിം തുടങ്ങി മറ്റ് വ്യാപാര സ്ഥാപനങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി കെട്ടിടങ്ങള്‍ തോറും ഓഫര്‍ സംബന്ധിച്ച ബുക്കലെറ്റുകള്‍ വിതരണം ചെയ്യുന്നതിനും പ്രത്യേക അനുമതി വേണം. നിയമലംഘകര്‍ക്ക് ആദ്യ തവണ 1000 ദിര്‍ഹം പിഴ ഈടാക്കും. നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിച്ച് 2000 ദിര്‍ഹമായി ഉയര്‍ത്തും. മൂന്നാം തവണയും നിയമം ലംഘിച്ചാല്‍ 4000 ദിര്‍ഹം പിഴ ചുമത്തും. നിശ്ചിത സ്ഥലങ്ങളിലല്ലാതെ (കുപ്പത്തൊട്ടി) മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കും സമാന ശിക്ഷയുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading