ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് ചോര്‍ത്തി; ടിക് ടോക്കിന് 507 കോടി രൂപ പിഴ

tiktok

ഡബ്ലിന്‍: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് ചോര്‍ത്തിയെന്നാരോപിച്ച് ടിക് ടോക്കിന് യൂറോപ്യന്‍ യൂണിയന്‍ 600 മില്യണ്‍ ഡോളര്‍ (ഏകദേശം 507 കോടി രൂപ) പിഴ ചുമത്തി. അയര്‍ലന്‍ഡിലെ ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (ഡിപിസി) നടത്തിയ നാല് വര്‍ഷത്തെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. അന്വേഷണത്തില്‍ ടിക് ടോക്ക് യൂറോപ്യന്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചൈനയ്ക്ക് കൈമാറിയതായും ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ അപകടത്തിലാക്കുന്നതായും കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം.

ചില യൂറോപ്യന്‍ ഉപയോക്താക്കളുടെ ഡാറ്റ ചൈനയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ടിക് ടോക്ക് സമ്മതിച്ചെങ്കിലും ഇപ്പോള്‍ ആ ഡാറ്റ ഇല്ലാതാക്കിയതായും കമ്പനി അവകാശപ്പെടുന്നു. യൂറോപ്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് അധികാരികളുമായി ഒരിക്കലും പങ്കുവെച്ചിട്ടില്ലെന്നും തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നും ടിക് ടോക്ക് വ്യക്തമാക്കി. ആറ് മാസത്തിനുള്ളില്‍ ടിക് ടോക്കിന്റെ ഡാറ്റാ പ്രോസസ്സിംഗ് രീതികള്‍ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ക്ക് അനുസൃതമാക്കാന്‍ ഡിപിസി ഉത്തരവിട്ടിട്ടുണ്ട്. കമ്പനി അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, ചൈനയിലേക്കുള്ള ഡാറ്റാ കൈമാറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നേക്കാം.

യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (GDPR)പ്രകാരം ചുമത്തിയ മൂന്നാമത്തെ വലിയ പിഴയാണിത്. നേരത്തെ, 2023-ല്‍ മെറ്റയ്ക്ക് 1.2 ബില്യണ്‍ യൂറോ പിഴ ചുമത്തിയിരുന്നു. ഉപയോക്തൃ ഡാറ്റ കൂടുതല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സഹായിക്കുന്നതിനായി പ്രോജക്റ്റ് ക്ലോവര്‍ എന്ന സംരംഭത്തിന്റെ കീഴില്‍ യൂറോപ്പില്‍ മൂന്ന് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ ടിക് ടോക്ക് പദ്ധതിയിടുന്നു. ഡാറ്റ സുരക്ഷ ശക്തിപ്പെടുത്തുന്നതിനാണ് ഈ സംരംഭമെന്നും കമ്പനി പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading