ദോഹ: ഖത്തര്‍ കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ കെഫാഖിന്റെ (കെഫാഖ്) ആറാമത് വാര്‍ഷികം ‘കിരണം 2025’ ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ വിപുലമായ രീതിയില്‍ നടന്നു. ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ബിന്ദു എന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഐ.സി.സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി സി മാനേജിങ് അംഗം രവീന്ദ്ര പ്രസാദ് സുബ്രമണ്യം എന്നിവരെ കെഫാഖ് ആദരിച്ചു.
കെഫാഖ് ജനറല്‍ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറര്‍ അനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് ബിജു പി. ജോണ്‍, ജോയിന്റ് സെക്രട്ടറി സിബി മാത്യു, വനിതാ ഫോറം കണ്‍വീനര്‍ ആന്‍സി രാജീവ്, പ്രോഗ്രാം ജനറല്‍ കണ്‍വീനേഴ്‌സ് ഷാജി കരിക്കം, ടിന്‍സി ജോബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോബിന്‍ പണിക്കര്‍, ദിപു സത്യരാജ്, ജോജിന്‍ ജേക്കബ്, ആശിഷ് മാത്യു, അനീഷ് തോമസ്, ബെന്നി പ്ലാപ്പള്ളി, ജലു അമ്പാടിയില്‍, ശരത് കുമാര്‍, റിഞ്ചു അലക്‌സ്, ജേക്കബ് ബാബു, സബ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഈദിനോടനുബന്ധിച്ച് കെഫാഖിന്റെ നേതൃത്വത്തില്‍ നടന്ന ക്രിക്കറ്റ് ലീഗിലെ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും വിതരണം ചെയ്തു. ഖത്തറിലെ പ്രശസ്തമായ സംഗീത ബാന്‍ഡ് ചുരികയുടെ നൃത്തനൃത്ത്യങ്ങളും സംഗീതനിശയും കിരണം 2025 ന്റെ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പ്രൗഢിയും വര്‍ണ്ണവുമേകി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
